ആലുവയിലും, വാളയാറിലും കെ എസ് ആർ ടി ബസുകൾക്കു നേരെ കല്ലേറ്
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് നടത്തുന്ന ഹർത്താലിൽ വ്യാപക അക്രമം. ആലുവയിലും, വാളയാറിലും കെ എസ് ആർ ടി ബസുകൾക്കു നേരെ ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞു.
ഹര്‍ത്താലുമായി ബന്ധപ്പെട്ട് രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. കടത്തില്‍ കൂടത്തിനാല്‍ വടക്കേതില്‍ അനീഷ്, പറമ്പില്‍ ലബ്ബ വീട്ടില്‍ അന്‍ഷാദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
ഹര്‍ത്താലിന് കടകള്‍ അടച്ച് സഹകരിക്കണം എന്ന് ആവശ്യപ്പെട്ട് പന്തളം നഗരത്തില്‍ ലഘുലേഖകള്‍ വിതരണം ചെയ്തതിനാണ് അനീഷിനെ പന്തളം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്ക് മേല്‍ കോടതി അലക്ഷ്യ കുറ്റം ചുമത്തി പോലീസ് കേസും എടുത്തിട്ടുണ്ട്. ഹര്‍ത്താല്‍ ദിനത്തിലെ സുരക്ഷ കണക്കിലെടുത്താണ് അന്‍ഷാദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ നിലവില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പന്തളത്തെ വിശാല്‍ വധക്കേസിലെ പ്രതിയാണ് അന്‍ഷാദ്.