ശബരിമലവിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ബി.ജെ.പി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള.


സര്‍ക്കാരും സി.പി.എമ്മും പോര്‍ക്കളം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ശബരിമലയെ തകര്‍ക്കുകയാണ് സ്റ്റാലിന്‍ ആരാധകനായ പിണറായിവിജയന്റെ ലക്ഷ്യം. സി.പി.എമ്മിന്റെ നിലപാടും അതു തന്നെ. തെളിവുകള്‍ ആവശ്യത്തിന് പരിശോധിക്കാതെയാണ് സുപ്രീംകോടതി ഉത്തരവ്. സംസ്ഥാനവിഷയമായതിനാല്‍ ഇക്കാര്യം കേന്ദ്രത്തിനുമേല്‍ കൊണ്ടുവരാനാകില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ശബരിമലവിഷയത്തില്‍ സമരം പാതിവഴിയില്‍ ഉപേക്ഷിച്ച കോണ്‍ഗ്രസ് വിശ്വാസികളെ ചതിച്ചു. പ്രത്യക്ഷ സമരത്തിനില്ല എന്ന കോണ്‍ഗ്രസ് നിലപാട് അപലപനീയമാണെന്നും കോണ്‍ഗ്രസ് സിപിഎമ്മുമായിട്ടുള്ള ദേശീയ നേതൃത്വധാരണപ്രകാരണമാണ് സമരം ഉപേക്ഷിച്ചതെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *