വനവാസി പീഡനം: ഒ എം ജോർജ്ജിനെ സസ്പെന്റ് ചെയ്തു

വയനാട് : 17 കാരിയായ വനവാസി പെൺകുട്ടിയെ പീഡിപ്പിച്ച ഡിസിസി അംഗത്തെ പാർട്ടി ഭാരവാഹിത്വത്തിൽ നിന്നും സസ്പെന്റ് ചെയ്തതായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ആരോപണ വിധേയനായ വയനാട് ഡിസിസി അംഗവും,ബത്തേരി മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഒ എം ജോർജ്ജ് ഒളിവിലാണ്.പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേ സമയം ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ ഏറ്റെടുത്തു.

വർഷങ്ങളായി ജോർജ്ജിന്റെ വീട്ടിലെ ജോലിക്കാരാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ.കഴിഞ്ഞ ഒന്നരവർഷമായി ജോർജ്ജ് പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *