ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

ചെന്നൈ : പ്രമുഖ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1982-ല്‍ വേനല്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ലെനിന്‍ രാജേന്ദ്രന്‍ സിനിമിയിലെത്തുന്നത്.
ചില്ല്, പ്രേംനസീറിനെ കാണാന്മാനില്ല, മീനമാസത്തിലെ സൂര്യന്‍, സ്വാതി തിരുനാള്‍, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികള്‍, കുലം, മഴ, അന്യര്‍, രാത്രിമഴ, മകരമഞ്ഞ്, ഇടവപ്പാതി എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഭാര്യ: ഡോ. രമണി, മകള്‍: ഡോ. പാര്‍വതി, മകന്‍: ഗൗതമന്‍.

Leave a Reply

Your email address will not be published. Required fields are marked *