അഭിമന്യുവിന്‍റെ മാതാപിതാക്കൾക്ക് മുഖ്യമന്ത്രി വീടിന്‍റെ താക്കോൽ കൈമാറും

ഇടുക്കി: അഭിമന്യുവിന്‍റെ വീടെന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. വട്ടവടയിൽ രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീടിന്‍റെ താക്കോൽ അഭിമന്യുവിന്‍റെ മാതാപിതാക്കൾക്ക് കൈമാറും. വട്ടവട കൊട്ടക്കന്പൂരിലെ അഭിമന്യുവിന്റെ നിലവിലെ വീടിന് അരക്കിലോമീറ്റർ അകലെയാണ് പുതിയ വീട്. പത്തര സെന്‍റ് ഭൂമിയിൽ 1,226 ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടെയാണ് വീട് നിർമിച്ചിരിക്കുന്നത്.

വീടിനും സ്ഥലത്തിനുമായി സി പി എം 40 ലക്ഷം രൂപയാണ് ചെലവിട്ടത്. വീടിന്‍റെ താക്കോൽദാന ചടങ്ങ് സിപിഎം വിപുലമായാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *