ഇന്തൊനേഷ്യയില്‍ വീണ്ടും ഭൂചലനം

ജക്കാര്‍ത്ത: ഇന്തൊനേഷ്യയില്‍ വീണ്ടും ഭൂചലനം. മൊളുക്ക ദ്വീപിന് 174 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് ടെര്‍നേറ്റ് നഗരത്തില്‍ ഞായറാഴ്ചയാണ് വീണ്ടും ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 60.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയത്. ഇതിന് പിന്നാലെ നിരവധി തുടര്‍ചലനങ്ങളുണ്ടായെങ്കിലും സുനാമി ഭീഷണി ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 5.0, 5.1 എന്നിങ്ങനെയായിരുന്നു തുടര്‍ചലനങ്ങളുടെ  തീവ്രത.

Leave a Reply

Your email address will not be published. Required fields are marked *