ഒഡീഷയില്‍ ഗുഡ്‌സ് ട്രെയിന്‍ ഇടിച്ച് 4 മരണം; നിരവധി പേര്‍ക്ക് പരിക്ക്‌

ഭുഭനേശ്വര്‍ : ഒഡീഷയില്‍ ഗുഡ്‌സ് ട്രെയിന്‍ ഇടിച്ച് നാല് തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ജജ്പൂര്‍ കിയോഞ്ജര്‍ റോഡ് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം.

കനത്ത മഴയില്‍ ഗൂഡ്‌സ് ട്രെയിനിന് അടിയില്‍ അഭയം തേടിയ തൊഴിലാളികള്‍ക്കാണ് ദാരുണാന്ത്യം. ഗുഡ്‌സ് ട്രെയിന്‍ ഉരുളാന്‍ തുടങ്ങിയപ്പോള്‍ തൊഴിലാളികള്‍ അതിനടിയില്‍ അകപ്പെടുകയായിരുന്നു. എഞ്ചിന്‍ ഇല്ലാതെ മണ്‍സൂണ്‍ റിസര്‍വ് റേക്കുകള്‍ക്ക് താഴെയാണ് തൊഴിലാളികള്‍ അഭയം തേടിയത്. റേക്കുകള്‍ പെട്ടെന്ന് പിന്നോട്ട് ഉരുണ്ടതോടെ തൊഴിലാളികള്‍ പുറത്തേക്ക് പോകാന്‍ ശ്രമിച്ചു. ഈ സമയം കോച്ചുകള്‍ തൊഴിലാളികളുടെ ദേഹത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ട്രാക്കുമായി ബന്ധപ്പെട്ട വികസന ജോലികളില്‍ ഏര്‍പ്പെട്ട തൊഴിലാളികളാണ് മരിച്ചത്.

ഒഡീഷയില്‍ മൂന്ന് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മുന്നൂറോളം പേര്‍ മരിച്ച ദുരന്തത്തിന്റെ മുറിവുണങ്ങും മുമ്പാണ് മറ്റൊരു ദാരുണ സംഭവം ഉണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *