ലൈംഗികാതിക്രമ ആരോപണം: നടപടി സ്വീകരിക്കുന്നതില്‍ ജൂണ്‍ 15 വരെ കേന്ദ്ര സര്‍ക്കാരിന് സമയം നല്‍കി ഗുസ്തി താരങ്ങള്‍

ന്യൂഡല്‍ഹി : ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ബി ജെ പി എം പി. ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ ജൂണ്‍ 15 വരെ കേന്ദ്ര സര്‍ക്കാരിന് സമയം നല്‍കി ഗുസ്തി താരങ്ങള്‍. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് താരങ്ങള്‍ ഇക്കാര്യം അറിയിച്ചത്.

15ഓടെ തീരുമാനമായില്ലെങ്കില്‍ സമരം തുടരുമെന്ന് സാക്ഷി മാലിക് പറഞ്ഞു. ഇക്കാര്യം കര്‍ഷക നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നും സാക്ഷി മാലിക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *