നടന്‍ കൊല്ലം തുളസിക്ക് ജാമ്യമില്ല

കൊല്ലം : ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ നടന്‍ കൊല്ലം തുളസി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള നടത്തിയ ശബരിമല സംരക്ഷണ യാത്രയ്ക്കിടെ ഒക്ടോബര്‍ 12ന് ചവറയിലെ സ്വീകരണയോഗത്തിനിടെയായിരുന്നു വിവാദപരാമര്‍ശം.
ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയില്‍ ചവറ പൊലീസാണു കേസെടുത്തത്. പ്രസംഗം പ്രഥമദൃഷ്ട്യാ കുറ്റകരമാണെന്നു പറഞ്ഞാണു കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും എതിര്‍ത്തു. പരാമര്‍ശം വിവാദമായതോടെ കൊല്ലം തുളസി ഖേദം പ്രകടിപ്പിച്ചിരുന്നു. സംഭവത്തില്‍ സംസ്ഥാന വനിത കമ്മിഷന്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ നടന്‍ മാപ്പപേക്ഷ സമര്‍പ്പിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *