ശബരിമലയില്‍ യുവതീപ്രവേശം അനുവദിക്കരുതെന്ന നിലപാടാണു ദേവസ്വം ബോര്‍ഡിന്റേതെന്ന്‌ മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശം അനുവദിക്കരുതെന്ന നിലപാടാണു ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിട്ടുള്ളതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിയമസഭയിലെ ചോദ്യത്തിന് എ.പി. അനില്‍കുമാര്‍, വി.എസ്. ശിവകുമാര്‍, സണ്ണി ജോസഫ് എന്നിവര്‍ക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.


സുപ്രീംകോടതി വിധി രാജ്യത്തെ നിയമമായതിനാല്‍ ഭരണഘടനാ സ്ഥാപനമെന്ന നിലയ്ക്കു സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും അത് അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലെന്ന വസ്തുത മാത്രമേ സര്‍ക്കാരും ദേവസ്വം ബോര്‍ഡും സ്വീകരിച്ചിട്ടുള്ളു. പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്ന യാതൊരു നടപടികളും ഉണ്ടായിട്ടില്ല. വിഷയം രമ്യമായി പരിഹരിക്കുന്നതിനു സര്‍വകക്ഷിയോഗം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *