ഫോര്‍ഡ് പുതിയ ആസ്പയര്‍: വില 555000 രൂപ

ഫോര്‍ഡ് ഇന്ത്യ കോംപാക്ട് സെഡാനായ പുതിയ ഫോര്‍ഡ് ആസ്പയര്‍ തിരുവനന്തപുരത്ത്് അവതരിപ്പിച്ചു. 555,000 രൂപ എന്ന ആകര്‍ഷണീയ വിലയിലാണ് വാഹനം തുടങ്ങുന്നത്. സ്‌റ്റൈലും, കരുത്തും ഒരുപോലെ ഒത്തിണങ്ങിയിരിക്കുന്ന പുതിയ ഫോര്‍ഡ് ആസ്പയര്‍ കോംപാക്ട് സെഡാന്‍ വിഭാഗത്തിലെ സെഗ്മെന്റ് ബെസ്റ്റ് സാങ്കേതികവിദ്യകളോടും, ബെസ്റ്റ് ഇന്‍ ക്ലാസ് സുരക്ഷയോടും, ഫണ്‍ ടൂ ഡ്രൈവ് ഡിഎന്‍എയോടും ഏറ്റവും കുറഞ്ഞ വിലയിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്.
പെട്രോളിലും ഡീസലിലുമായി ഏഴു നിറങ്ങളില്‍ അഞ്ച് വേരിയെന്റുകളായാണ് വാഹനം വിപണിയില്‍ എത്തിച്ചിരിക്കുന്നത്.


‘പുതിയ ഫോര്‍ഡ് ആസ്പയര്‍ എന്നത് ഒരു സമ്പൂര്‍ണ പാക്കേജാണ്. ആള്‍ക്കൂട്ടത്തെ പിന്തുടരുക മാത്രം ചെയ്യാതെ തനതായ കാര്‍ എക്സ്പീരിയന്‍സ് ആഗ്രഹിക്കുന്നവര്‍ക്കായി നിര്‍മ്മിച്ചതാണിത്’ – ഫോര്‍ഡ് ഇന്ത്യ, മാനേജിങ് ഡയറക്ടര്‍, അനുരാഗ് മെഹ്രോത്ര പറഞ്ഞു. ‘സെഗ്മെന്റ് ബെസ്റ്റും ഇന്‍ഡസ്ട്രി ഫസ്റ്റുമായ നൂതന ഫീച്ചറുകളിലൂടെ, കസ്റ്റമര്‍ എന്ത് ആഗ്രഹിക്കുന്നുവോ അത് ഫോര്‍ഡ് ആസ്പയറില്‍ ലഭിക്കും; ലുക്കാകട്ടെ, ഡ്രൈവിങ് ഫണ്‍ ആകട്ടെ, സുരക്ഷയാകട്ടെ, വിലക്കുറവാകട്ടെ – അങ്ങനെ എന്തും ഈ വാഹനത്തില്‍ ലഭിക്കും’

ശേഷിയുടെ കാര്യത്തില്‍ പുതിയ ഫോര്‍ഡ് ആസ്പയര്‍ ഏറെ മുന്നിലാണ്. അതോടൊപ്പം, ഫോര്‍ഡിന്റെ ഫണ്‍ ടൂ ഡ്രൈവ് ഘടകങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.


ഫോര്‍ഡിന്റെ ഏറ്റവും പുതിയ, ചെറുതും കനംകുറഞ്ഞതും ഇന്ധനക്ഷമത ഉള്ളതുമായ മൂന്ന് സിലിണ്ടര്‍, 1.2 ലിറ്റര്‍ TiVCT പെട്രോള്‍ എന്‍ജിന്‍ ആണ് പുതിയ സെഡാനില്‍ ഉപയോഗിച്ചിരിക്കുന്നത്. ബെസ്റ്റ് ഇന്‍ ക്ലാസ് 96 പിഎസ് പീക്ക് പവറും 120 എന്‍എം ടോര്‍ക്കും നല്‍കുന്ന എന്‍ജിന്‍ 20.4 കിലോമീറ്റര്‍ പ്രതി ലിറ്റര്‍ ഇന്ധനക്ഷമതയും നല്‍കുന്നു.
ഡീസല്‍ പ്രേമികള്‍ക്കായി പുതിയ ഫോര്‍ഡ് ആസ്പയര്‍ 1.5 ലിറ്റര്‍ TDCi എന്‍ജിനിലും വിപണിയില്‍ എത്തുന്നുണ്ട്. 100 പിഎസ് പീക്ക് പവര്‍, 215 എന്‍എം ടോര്‍ക്ക്, 26.1 കിലോമീറ്റര്‍ പ്രതിലിറ്റര്‍ ഇന്ധനക്ഷമത എന്നിവയാണ് ഈ എന്‍ജിന്റെ പ്രത്യേകതകള്‍.

Leave a Reply

Your email address will not be published. Required fields are marked *