തടിയന്റെവിട നസീറിനും പെരുമ്പാവൂര്‍ സ്വദേശി സാബിര്‍ ബുഹാരിക്കും 7 വര്‍ഷം തടവ്

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ മുഖ്യപ്രതികളായ കണ്ണൂര്‍ സ്വദേശി തടിയന്റെവിട നസീറിനും പെരുമ്പാവൂര്‍ സ്വദേശി സാബിര്‍ ബുഹാരിക്കും ഏഴ് വര്‍ഷം തടവ്.

മറ്റൊരു പ്രതിയായ പറവൂര്‍ സ്വദേശി താജുദ്ദിന് ആറ് വര്‍ഷവും കോടതി തടവ് ശിക്ഷ വിധിച്ചു. തടിയന്റെവിട നസീറിന് 1.75 ലക്ഷം രൂപയും മറ്റ് രണ്ട് പ്രതികള്‍ക്ക് ഒന്നര ലക്ഷം രൂപ വീതവും പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. മഅ്ദനിയുടെ ഭാര്യ ഉള്‍പ്പെടെ കേസിലെ മറ്റ് കുറ്റാരോപിതരുടെ വിചാരണ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതിനിടെയാണ് കുറ്റം സമ്മതിച്ചവരുടെ ശിക്ഷ എന്‍ ഐ എ കോടതി വിധിച്ചത്. നേരത്തേ കുറ്റംസമ്മതിച്ച മറ്റൊരു പ്രതി പറവൂര്‍ സ്വദേശി കെ എ അനൂപിനെ കോടതി ആറുവര്‍ഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *