ശബരിമല: പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ പ്രതിപക്ഷ എം.എല്‍.എ.മാര്‍ പമ്പയില്‍
പമ്പ: ശബരിമലയില്‍ ഭക്തര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രതിപക്ഷ എംഎല്‍എമാരുടെ സംഘം പമ്പയിലെത്തി. മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അടൂര്‍ പ്രകാശ്, വി.എസ്. ശിവകുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്.
കെഎസ്ആര്‍ടിസി, ശുചിമുറി ബ്ലോക്ക്, ക്ലോക്ക് റൂം, സ്നാനഘട്ടം തുടങ്ങിയവ സന്ദര്‍ശിച്ചു, സുരക്ഷയുടെ പേരില്‍ പൊലീസ് നടത്തുന്ന ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ പമ്പയിലെയും നിലയ്ക്കലിലെയും സന്നിധാനത്തെയും അസൗകര്യങ്ങള്‍ മറച്ചുപിടിക്കാനാണെന്ന് എംഎല്‍എമാര്‍ ആരോപിച്ചു. തീര്‍ഥാടകര്‍ കയറിയ കെഎസ്ആര്‍ടിസി ബസുകള്‍ നിലയ്ക്കലില്‍ രണ്ടും മൂന്നും മണിക്കൂര്‍ പിടിച്ചട്ടിരുന്നു. ഇവരോടും എംഎല്‍എ സംഘം സംസാരിച്ചിരുന്നു. ചെറിയ കുട്ടികള്‍ അടക്കമുള്ള സംഘത്തിന് കുടിക്കാന്‍ വെള്ളമോ കഴിക്കാന്‍ ഭക്ഷണമോ ഇല്ല. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും പരാതികള്‍ പറഞ്ഞിട്ടുണ്ട്