ബവ് ക്യൂ ആപ് : ടോക്കൺ ബാറുകളിലേക്ക്; ഔട്ലറ്റുകൾ പൂട്ടേണ്ടി വരുമെന്നു ബവ്കോ
തിരുവനന്തപുരം: ബവ് ക്യൂ ആപ് ഇതേ രീതിയിൽ തുടർന്നാൽ ഔട്ലറ്റുകൾ പൂട്ടേണ്ടി വരുമെന്നു ബവ്റിജസ് കോർപറേഷൻ.
ആപ്പിൽ വിൽക്കുന്ന ടോക്കൺ കൂടുതലും എത്തുന്നത് ബാറിലേക്കാണ്. തുടര്‍ന്ന് ബവ്കോ എംഡി സ്പർജൻ കുമാർ ആപ് അധികൃതരോടും സ്റ്റാർട്ട് അപ് മിഷനോടും വിശദീകരണം ചോദിച്ചു.
കഴിഞ്ഞ ദിവസത്തെ രണ്ടര ലക്ഷം ടോക്കണുകളിൽ ഔട്ലറ്റിനു കിട്ടിയത് 49,000 മാത്രം. ബവ്കോ ഔട്ട്ലറ്റുകളിലെ മദ്യവില്പന കുത്തനെ കുറഞ്ഞതിനാല്‍ കോര്പറേഷന് വന്‍ നഷ്ടത്തിലാണ്. ആപ്പിന്റെ പേര് ‘ബാർ ക്യൂ’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബവ്കോയിലെ സംഘടനകളും രംഗത്തെത്തി.
മാർച്ച് 28ന് 22.5 കോടിയുടെ മദ്യം വിറ്റ കോർപറേഷൻ ഇന്നലെ വിറ്റത് 17 കോടിയുടെ മദ്യം മാത്രം. ഇന്ന് അവധി ദിവസമായതിനാൽ ഇന്നലെ കൂടുതൽ മദ്യ വിൽപന നടക്കേണ്ടതായിരുന്നു. ഇതോടെയാണ് ആപ്പിനെതിരെ കോർപറേഷൻ രംഗത്തെത്തിയത്.