ഫയര്‍ ആന്റ് റസ്ക്യൂവിഭാഗം കെ.എസ്.ആര്.ടി.സി ബസുകള്‍ ശുചീകരിച്ചു
തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകള്‍ പൊതുഗതാഗതത്തിന് അനുവദിച്ചതോടെ ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ അണുവിമുക്തമാക്കി.
തമ്പാനൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍ ഫയര്‍ ആന്റ് റസ്ക്യൂ വിഭാഗം പ്രവര്‍ത്തകര്‍ ബസുകളും കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡും പരിസരവും വൃത്തിയാക്കി. ബസുകള്കള്ക്കുപുറമെ സ്റ്റാന്‍ഡിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന കടകളും എ.ടി.എം മെഷീനുകളും മറ്റും അണുനശീകരണം നടത്തി. ഇത് തുടര്‍ന്നും നടത്തുമെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തമ്പാനൂരിനു പുറമെ ജില്ലയിലെ എല്ലാ ബസ് ഡിപ്പോകളിലും അണുനശീകരണം നടത്തിയതായി ഫയര്‍ ആന്റ് സേഫ്സ്റ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.