ജയ്റ്റ്ലിക്ക് രാജ്യത്തിന്‍റെ ആദരം; സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ്‌ നിഗംബോധ് ഘട്ടില്‍

ന്യൂഡൽഹി:  ഇന്നലെ അന്തരിച്ച മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്ലിയുടെ ഭൗതികശരീരം ഇന്ന് സംസ്കരിക്കും. കൈലാഷ് കോളനിയിലെ വസതിയിൽ പൊതു ദർശനത്തിന് വച്ചിരിക്കുന്ന ഭൗതികശരീരം പത്തരയോടെ ബിജെപി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. രണ്ടുമണിവരെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരും നേതാക്കളും അന്തിമോപചാരം അർപ്പിക്കും. തുടർന്ന് യമുനാതീരത്തേക്ക് വിലാപയാത്ര. ഉച്ചയ്ക്കുശേഷം  നിഗംബോധ്ഘട്ടിലാണ് സംസ്കാരം.

നിരവധി രാഷ്ട്രീയ നേതാക്കൾ ഇന്നലെ ജയ്റ്റ്ലിയുടെ ഡൽഹിയിലെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു. വിദേശപര്യടനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് റീത്ത് സമര്‍പ്പിച്ചു. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി വർക്കിങ് പ്രസിഡന്റ് ജെ. പി. നഡ്ഡ തുടങ്ങിയവർ ഇന്നലെ അന്തിമോപചാരം അർപ്പിക്കാൻ ജയ്റ്റ്ലിയുടെ വീട്ടിൽ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *