കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

കണ്ണൂർ:  വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഡിആർഐയുടെ നേതൃത്വത്തിൽ 11.29 കിലോയുടെ സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ നിന്നു പിടികൂടി. 4.15 കോടി രൂപ വരുന്ന ബിസ്ക്കറ്റുകളായി നാലു പേരിൽ നിന്നാണ് അധികൃതർ സ്വർണം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച രാവിലെ അഞ്ച് മണി മുതൽ വിമാനത്താവളത്തിൽ പരിശോധന നടത്തിവന്നത്.

ഷാർജയിൽ നിന്നുവന്ന വയനാട് സ്വദേശി അർഷാദ്, ബെംഗളുരു സ്വദേശി ബഷീർ, ദുബായിൽ നിന്നെത്തിയ അംസീർ, റിയാദിൽ നിന്നുവന്ന കോഴിക്കോട് സ്വദേശി അബ്ദുള്ള എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇവരെ ഡിആർഐ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്

Leave a Reply

Your email address will not be published. Required fields are marked *