ഡോക്ടർമാരുടെ സമരത്തിന് ഐക്യദാർഢ്യം ; ബംഗാളിൽ മൂന്നുറിലേറെ ഡോക്ടർമാർ രാജി വച്ചു

കൊൽക്കത്ത ; രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നടക്കുന്ന സമരത്തിന്റെ ഭാഗമായി ബംഗാളിലെ വിവിധ സർക്കാർ ആശുപത്രികളിലെ മൂന്നുറിലേറെ ഡോക്ടർമാർ രാജി വച്ചു .

കൊൽക്കത്ത ,നോർത്ത് 24 പർഗാനാസ് , ബുർദ്വാൻ , ഡാർജിലിംഗ് എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളിലെ വകുപ്പ് തലവന്മാരടക്കം രാജിവച്ചതായാണ് റിപ്പോർട്ട് . എൻ ആർ എസ് മെഡിക്കൽ കോളേജിൽ ക്രൂരമർദ്ദനത്തിനിരയാകേണ്ടി വന്ന ഡോക്ടർമാരെ പിന്തുണച്ച് ആരംഭിച്ച പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇത്തരമൊരു നടപടി . പ്രശ്ന പരിഹാരത്തിനു യാതൊരു നീക്കവും കാണാത്തതിനെ തുടർന്നാണ് ഇത്തരമൊരു നടപടിയെന്നും ഡോക്ടർമാർ പറഞ്ഞു .

സമരത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ ഡോക്ടർമാർ ഇന്ന് പണിമുടക്കിയിരുന്നു . മാത്രമല്ല സമരത്തിലുള്ള ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിങ്കളാഴ്ച്ച രാജ്യവ്യാപകമായി ഡോക്ടർമാർ പണിമുടക്കുമെന്ന് ഐ എം എ അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *