കണ്ണൻ ദേവൻ കമ്പനി എസ്റ്റേറ്റ് വീട്ടിലുണ്ടായ തീ പിടിത്തത്തിൽ വീട്ടമ്മ മരിച്ചു

ഇടുക്കി : കണ്ണൻ ദേവൻ കമ്പനിയുടെ എസ്റ്റേറ്റ് വീട്ടിലുണ്ടായ തീ പിടിത്തത്തിൽ വീട്ടമ്മ മരിച്ചു.ചൊക്കനാട് എസ്റ്റേറ്റിൽ സൗത്ത് ഡിവിഷനിൽ ഗണേഷിന്റെ ഭാര്യ ഷണ്മുഖവള്ളി (58) ആണ് മരിച്ചത്.

രാവിലെ 8.30 ഓടെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട കമ്പനിയിലെ തൊഴിലാളികൾ വാച്ചർ ചെല്ലയെ വീട്ടിലേയ്ക്ക് അയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

വീട്ടിലെ ഷൺമുഖവള്ളിയുടെ കിടപ്പുമുറി മുഴുവൻ തീപടർന്ന് പുക നിറഞ്ഞിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ പുക അണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് അഗ്നിശമന സേന എത്തിയാണ് തീയണച്ചത്.

ഉറങ്ങിക്കിടന്ന രീതിയിലായിരുന്നു ഷൺമുഖവള്ളിയെ കണ്ടെത്തിയത്. ഷോട്ട് സർക്യൂട്ടാണ് മരണകാരണമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *