നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച: 5 പേര്‍കൂടി അറസ്റ്റില്‍
![](https://news24kerala.com/wp-content/uploads/2024/06/NEET.jpg)
പട്ന : നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കൂടി സാമ്പത്തിക കുറ്റന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഝാര്‍ഖണ്ഡിലെ ദിയോഗഢില്‍ നിന്നാണ് അഞ്ചുപേരെയും അറസ്റ്റ് ചെയ്തെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്യലിനായി പട്നയിലേക്ക് കൊണ്ടുപോയെന്നാണ് വിവരം. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 18ആയി. നേരത്തെ അറസ്റ്റിലായ 13പേരില്‍ വിദ്യാര്‍ഥികളും ഇവരുടെ ബന്ധുക്കളും ഉള്‍പ്പെടുമെന്നാണ് വിവരം.