പ്രതാപനും ജോസ് വള്ളൂരിനുമെതിരെ ഡി സി സി ഓഫീസ് മതിലില്‍ പോസ്റ്റര്‍

തൃശൂര്‍ : തൃശൂര്‍ മണ്ഡലത്തില്‍ കെ മുരളീധരന്‍ തോറ്റതിന് പിന്നാലെ പാര്‍ട്ടിയില്‍ ചേരിപ്പോര്. കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപനും തൃശൂര്‍ ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂരിനുമെതിരെ ഡി സി സി ഓഫീസ് മതിലില്‍ പോസ്റ്റര്‍ പതിച്ചു.

ജോസ് വള്ളൂര്‍ രാജിവെക്കുക, പ്രതാപന് ഇനി വാര്‍ഡില്‍ പോലും സീറ്റില്ല എന്നിങ്ങനെ എഴുതിയ പോസ്റ്ററുകളാണ് മതിലില്‍ പതിച്ചത്. പോസ്റ്റര്‍ നീക്കം ചെയ്‌തെങ്കിലും തൃശൂര്‍ കോണ്‍ഗ്രസില്‍ പോര് രൂക്ഷമാകുമെന്ന സൂചനയാണു പുറത്തുവരുന്നത്.

തോല്‍വിയില്‍ കെ മുരളീധരന്‍ നേതൃത്വത്തിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. തൃശൂരില്‍ തന്നെ കുരുതി കൊടുക്കുകയായിരുന്നുവെന്നും വടകരയില്‍ തന്നെ മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. തനിക്ക് വേണ്ടി പ്രചാരണത്തിന് നേതാക്കള്‍ ആരുമെത്തിയില്ലെന്നും സംഘടനാ തലത്തില്‍ കാര്യമായ പ്രവര്‍ത്തനം നടന്നില്ലെന്നുമായിരുന്നു മുരളീധരന്റെ ആരോപണം. ഇതിനുപിന്നാലെയാണ് മുരളീധരന്റെ തോല്‍വിയില്‍ പ്രതിഷേധിച്ച് പ്രതാപനും ജോസ് വള്ളൂരിനുമെതിരെ ഒരു വിഭാഗം രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed