ചൈനീസ് കൈയേറ്റ ശ്രമത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക
![](https://news24kerala.com/wp-content/uploads/2022/12/INDIA-AMERICA-1024x576.jpg)
ന്യൂഡല്‍ഹി: തവാങ്ങിലെ ചൈനീസ് കൈയേറ്റ ശ്രമത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക. സാഹചര്യങ്ങളെ സൂഷ്മമായി വിലയിരുത്തുകയാണെന്ന് അമേരിക്ക വ്യക്തമാക്കി. ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയേകിയ അമേരിക്ക, ഇരു വിഭാഗങ്ങളും സംഘര്‍ഷത്തില്‍ നിന്ന് പിന്മാറിയത് ഉചിതമാണെന്നും പറഞ്ഞു
യഥാര്‍ത്ഥ നിയന്ത്രണരേഖയുടെ തല്‍സ്ഥിതിമാറ്റാന്‍ ചൈന ശ്രമിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സഭയില്‍ വ്യക്തമാക്കിയിരുന്നു. ചൈനീസ് അതിക്രമ ശ്രമം സ്ഥിതികരിച്ചും ഇന്ത്യന്‍ സേനയുടെ പ്രത്യാക്രമണം വ്യക്തമാക്കിയും പാര്‍ലമെന്റില്‍ പ്രതിരോധമന്ത്രി പ്രസ്താവന നടത്തിയിരുന്നു.
താവാങ്ങില്‍ ഇന്ത്യന്‍ മേഖലയിലെയ്ക്ക് കടന്ന് കയറാനുള്ള ചൈനയുടെ ശ്രമം ധീരതയോടും സമചിത്തതയോടും ദേശ സ്നേഹത്തോടും ഇന്ത്യന്‍ സൈനികര്‍ തടഞ്ഞു. ബലം പ്രയോഗിച്ചാണ് ചൈനിസ് നീക്കം പരാജയപ്പെടുത്തിയത്. ഇന്ത്യന്‍ സൈനികര്‍ക്ക് ആര്‍ക്കും ഗുരുതരമായ പരുക്ക് എറ്റിട്ടില്ലെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. മേഖലയില്‍ ഇരുവിഭാഗങ്ങളുടെയും കമാന്‍ഡര്‍മാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ സമാധാനം ഉറപ്പാക്കാന്‍ തിരുമാനിച്ചതായും സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്നും പ്രതിരോധമന്ത്രി വിശദീകരിച്ചു.