കരിപ്പൂരില്‍ അഞ്ച് പേരില്‍ നിന്ന് രണ്ടര കിലോ സ്വര്‍ണവേട്ട
കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. വിമാനത്താവളത്തിലെത്തിയ അഞ്ച് പേരില്‍ നിന്ന് രണ്ടര കിലോ സ്വര്‍ണമാണ് പൊലീസ് പിടികൂടിയത്.
അഞ്ച് യാത്രക്കാരും അവരെ കൂട്ടാനെത്തിയ ഏഴ് പേരും പിടിയിലായി. നാല് കാറുകളും പൊലീസ് പിടിച്ചെടുത്തു. കാലില്‍ വച്ചുകെട്ടിയ നിലയിലും ലഗേജില്‍ ഒളിപ്പിച്ച നിലയിലുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്.