വ്യാജമദ്യറെയ്ഡില്‍ രണ്ടുപേര്‍ അറസ്റ്റില്‍

നെടുമങ്ങാട്: നെടുമങ്ങാട് താലൂക്കില്‍ വാമനപുരം, നെടുമങ്ങാട് എക്സൈസ് ഇന്നലെയും ഇന്നും നടത്തിയ റെയ്ഡില്‍ മലയോര മേഖലയായ പാലോട്, നന്ദിയോട്, നെടുമങ്ങാട് എന്നിവിടങ്ങളില്‍നിന്ന്​ 10 ലിറ്റര്‍ ചാരായവും 600 ലിറ്റര്‍ കോടയും 150 ലിറ്റര്‍ വാഷും 50000 രൂപ വിലവരുന്ന വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. രണ്ട് പേരെ അറസ്​റ്റ്​ ചെയ്തു.

നെടുമങ്ങാട് അരശുപറമ്ബ് സ്വദേശിയും ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകനുമായ ആം ബ്രോസ് എന്ന് വിളിക്കുന്ന മനീഷ് പാലോട്, പൂവത്തര്‍ സ്വദേശി സുമേഷ് എന്നിവരാണ് പിടിയിലായത്. 2 ലിറ്റര്‍ ചാരായവും വില്‍ക്കാന്‍ ഉപയോഗിച്ചിരുന്ന സ്കൂട്ടറും ഉള്‍പ്പെടെയാണ് മനീഷ് പിടിയിലായത്.

ഇയാള്‍ വീട്ടില്‍ ചാരായം വാറ്റി വില്‍പന നടത്തിയിരുന്നു. ഒരു ലിറ്ററിന് 2200 രൂപ നിരക്കില്‍ പേരൂര്‍ക്കടയിലും വട്ടപ്പാറയിലും എത്തിച്ചാണ് വില്‍പന

Leave a Reply

Your email address will not be published. Required fields are marked *