ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ; റിപോര്‍ട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം
ന്യൂഡല്‍ഹി : ഒരു രാജ്യ ഒരു തിരഞ്ഞെടുപ്പ് റിപോര്‍ട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം. മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായ കമ്മിറ്റിയാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. ശീതകാല സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരും.
ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച് പഠനം നടത്തിയ റിപോര്‍ട്ട് മാര്‍ച്ചിലാണ് സമതി സമര്‍പ്പിച്ചത്. അടിക്കടി തിരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യ പുരോഗതിക്ക് വിഘാതമാകുന്നെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ബി ജെ പിയുടെ പ്രധാനവാഗ്ദാനങ്ങളിലൊന്നാണ് ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്. രാജ്യത്തെ തിരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നത് ചെലവ് ചുരുക്കാനും വികസനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്