മസ്ക്കത്തിലെ പള്ളിക്ക് സമീപം വെടിവെയ്പ്പ്; 4 പേര് കൊല്ലപ്പെട്ടു
മസ്ക്കത്ത്: ഒമാന്‍ തലസ്ഥാനമായ മസ്ക്കത്തിലെ പള്ളിക്ക് സമീപം വെടിവെയ്പ്പ്. ആക്രമണത്തില്‍ നാല് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. അല്‍ വാദി അല്‍ കബീര്‍ പ്രദേശത്ത് ഇന്നലെ വൈകുന്നേരമാണ് വെടിവെപ്പുണ്ടായത്.
മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് റോയല്‍ ഒമാന്‍ പോലീസ് അനുശോചനം രേഖപ്പെടുത്തി.