തന്നെ പരാജയപ്പെടുത്തിയവര്‍ തന്നെ ആണ് മുരളിയേയും തോല്പിച്ചതെന്ന് പദ്മജ
തൃശ്ശൂര്‍ : തന്നെ പരാജയപ്പെടുത്തിയവര്‍ തന്നെ ആണ് സഹോദരന് മുരളിയേയും തോല്പിച്ചതെന്ന് പദ്മജ വേണുഗോപാല്‍. ബി ജെ പിയില്‍ ചേരാനുള്ള തന്റെ തീരുമാനം തെറ്റിയില്ലെന്നും അവര്‍ പറഞ്ഞു.
മാന്യമായ തോല്‍വി അല്ല മുരളീധരന്റേത്.അതില്‍ വേദന ഉണ്ട്. തൃശ്ശൂരില്‍ ആരാണ് അദ്ദേഹത്തെ കുഴിയില്‍ ചാടിച്ചത് എന്ന് അദ്ദേഹം പറയണം.അത് ആരാണെന്നു ഡിസിസി ഓഫിസിന്റെ മതില് എഴുതി വെച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ അധികാരം കോക്കസിന്റെ കൈയ്യിലാണ്. കെ മുരളീധരനുമായി സംസാരിച്ചിട്ടില്ല. നല്ല ബുദ്ധിയും വിവരവും ഉള്ള ആളാണ് മുരളിധരന്. രാഷ്ട്രീയമായി രണ്ട് ചേരിയില്‍ ആണെങ്കിലും സ്നേഹത്തിന് ഒരു കുറവും ഇല്ല. തൃശൂരിലെ കോണ്‍ഗ്രസിലെ എല്ലാവരും മോശം ആളുകള്‍ അല്ല. നല്ല ആളുകളുടെ കൈയ്യില്‍ അധികാരം ഇല്ല. കെ മുരളീധരന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അവര്‍ പറഞ്ഞു.