ദേശീയപാതയില്‍ ചരക്കുലോറിയിടിച്ച് കാട്ടാന ചരിഞ്ഞു

കോഴിക്കോട്: ദേശീയപാതയില്‍ ചരക്കുലോറിയിടിച്ച് കാട്ടാന ചരിഞ്ഞു. കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വന്യജീവി സങ്കേത്തിലാണ് ചരക്കുലോറിയിടിച്ച് കാട്ടാന ചരിഞ്ഞത്.

കോഴിക്കോട്‌മൈസൂര്‍ ദേശീയ പാതയില്‍ മൂലഹള്ള ചെക്ക് പോസ്റ്റിന് സമീപത്തായി ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നിന്ന് മൈസൂര്‍ റൂട്ടില്‍ ഏകദേശം പതിനഞ്ച് കിലോമീറ്റര്‍ അകലെയായി കര്‍ണാടക വനത്തിനുള്ളിലായിരുന്നു ഈ പ്രദേശം.

ജഡത്തിന് സമീപത്തായി മറ്റ് ആനകളും നിലയുറപ്പിച്ചതോടെ ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. രാത്രിയാത്ര നിരോധനമുള്ള സ്ഥലത്താണ് അപകടം

Leave a Reply

Your email address will not be published. Required fields are marked *