പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള പോലീസിന്റെ സ്‌കൂള്‍ വിപണി തുടങ്ങി

തിരുവനന്തപുരം: വിലക്കിഴിവുമായി പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള പോലീസിന്റെ സ്‌കൂള്‍ വിപണി തുടങ്ങി . 20മുതല്‍ 50ശതമാനം വരെയാണ് വിലക്കിഴിവ്.

നന്ദാവനം എ.ആര്‍ ക്യാമ്പിന് പിന്നിലുള്ള പോലീസ് സഹകരണ സംഘം ആസ്ഥാനത്തെ ‘സ്‌കൂള്‍ ബസാറില്‍’ പോലീസുകാര്‍ക്ക് മാത്രമല്ല പൊതുജനങ്ങള്‍ക്കും ഈ വിലക്കിഴിവ് ലഭ്യമാവും.

പോലീസ് സഹകരണ സംഘമാണ് മേള ഒരുക്കിയിരിക്കുന്നത്. ബാഗ്, കുട, ബുക്കുകള്‍, യൂണിഫോം,ഷൂസ്,ലഞ്ച് ബോക്‌സ്,പഠനോപകരണങ്ങള്‍,വാട്ടര്‍ബോട്ടില്‍, റെയിന്‍കോട്ട് തുടങ്ങി സ്‌കൂളിലേക്ക് വേണ്ട എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാവും. ഇന്നുമുതല്‍ ജൂണ്‍ 15വരെയാണ് മേള.

Leave a Reply

Your email address will not be published. Required fields are marked *