കെ വി തോമസ് ആലപ്പുഴ ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ചു

ആലപ്പുഴ : കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വുമായി ഉടക്കിനില്‍ക്കുന്ന കെ വി തോമസ് ആലപ്പുഴ ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ചു. സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ തോമസ് പറഞ്ഞു. മത്സ്യ തൊഴിലാളി മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്നും തോമസ് പറഞ്ഞു.

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരായ വിമര്‍ശനം അദ്ദേഹം ആവര്‍ത്തിച്ചു. കെ സുധാകരന്റെ കീഴില്‍ ഇപ്പോള്‍ പൂര്‍ത്തിയായ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ചൂണ്ടിക്കാട്ടയായിരുന്നു വിമര്‍ശനം. കോണ്‍ഗ്രസിന്റെ അംഗത്വ ക്യാമ്പയിന്‍ വന്‍ പരാജയമാണ്. ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് കോണ്‍ഗ്രസിന്റെ സമ്പ്രദായമല്ല. 50 ലക്ഷം മെമ്പര്‍ഷിപ്പ് ലക്ഷ്യമിട്ടെടുത്ത് ഇപ്പോള്‍ എവിടെയെത്തിയെന്നും തോമസ് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *