കാരണം കാണിക്കല്‍ നോട്ടീസില്‍ ഇന്ന് വിശദീകരണം നല്‍കുമെന്ന് കെ വി തോമസ്

തിരുവനന്തപുരം : അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ച് എഐസിസി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ ഇന്ന് വിശദീകരണം നല്‍കുമെന്ന് കെ വി തോമസ്.

ഹൈക്കമാന്‍ഡ് വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിനാണ് നോട്ടീസ് നല്‍കിയത്. ഇന്ന് രാത്രി അച്ചടക്ക സമിതി നോട്ടിസില്‍ വിശദീകരണം നല്‍കുമെന്ന് കെ വി തോമസ് വ്യക്തമാക്കി.

നാളത്തെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കില്ല. കയറ്റിവിടാത്ത ഇടത്തേക്ക് എങ്ങനെ കയറിചെല്ലാനാകുമെന്നും കെ വി തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. നാളത്തെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കെ വി തോമസിന് ക്ഷണമില്ല എന്ന് നേരത്തെ വിവരം പുറത്തുവന്നിരുന്നു.എഐസിസി അംഗം കൂടിയായ കെ വി തോമസിനെതിരെ ഹൈക്കമാന്‍ഡിനൊപ്പം എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയും കൂടിയാണ് നടപടി സ്വീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *