കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണെന്ന് വി.ഡി.സതീശന്
തിരുവനന്തപുരം : കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പാലക്കാട് എലപ്പുള്ളിപാറയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സുബൈര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷനേതവിന്റെ പരാമര്‍ശം.
വര്‍ഗീതയുടെ പേരില്‍ കൊലപാതകങ്ങള്‍ നിരന്തരം നടക്കുന്നു. ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ഭരിക്കാന്‍ മറന്നു പോയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
സോഷ്യല്‍ എന്‍ജിനിയറിംഗ് എന്ന ഓമനപ്പേരില്‍ വര്‍ഗീയ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നത്. അതുകൊണ്ട് വര്‍ഗീയ ശക്തികള്‍ക്കും അക്രമികള്‍ക്കും എതിരെ ശക്തമായ നടപടി എടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും സതീശന് പറഞ്ഞു