ശ്രീനഗറില്‍ 2 തീവ്രവാദികളെ കാശ്മീര്‍ പൊലീസ് വെടിവച്ച് കൊന്നു

ശ്രീനഗര്‍: സിആര്‍പിഎഫ് സൈനികര്‍ക്ക് നേരെ അടുത്തിടെ നന്ന ആക്രമണവുമായി ബന്ധമുള്ള രണ്ട് തീവ്രവാദികളെ ശ്രീനഗറില്‍ നടന്ന ഏറ്റുമുട്ടലില്‍ കാശ്മീര്‍ പൊലീസ് വെടിവച്ച് കൊന്നു.

ട്വിറ്ററിലൂടെയാണ് പൊലീസ് ഇക്കാര്യം പുറത്തുവിട്ടത്.

സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കു നേരേയുണ്ടായ ഭീകരാക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരെ ശ്രീനഗറില്‍ നടന്ന ഏറ്റുമുട്ടലില്‍ വധിച്ചു. ആയുധങ്ങളും വെടിക്കോപ്പുകളും മറ്റ് വസ്തുക്കള്ളും പിടിച്ചെടുത്തുവെന്നും കാശ്മീര്‍ പൊലീസ് ട്വീറ്റില്‍ പറയുന്നു.

ഏപ്രില്‍ നാലിന് ഈ ഭീകരരാണ് സിആര്‍പിഎഫിന് നേരെ ആക്രമണം നടത്തിയതെന്ന് കാശ്മീര്‍ പൊലീസ് ഐജി വിജയ് കുമാര്‍ പറഞ്ഞു. ഇവര്‍ പാകിസ്ഥാനില്‍ നിന്നുള്ളവരും ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയിലെ അംഗങ്ങളുമാണ്. രണ്ടുപേരും വെടിയേറ്റ് മരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *