കേരളത്തിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പപ്പെടെ 52 ട്രെയിനുകള്‍ 3 ദിവസത്തേക്ക് റദ്ദാക്കി

തിരുവനന്തപുരം : മുംബൈയിലെ താനെദിവ സ്‌റ്റേഷനുകള്‍ക്കിടയിലെ അറ്റകുറ്റപ്പണി മൂലം ശനിയാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പപ്പെടെ 52 ട്രെയിനുകള്‍ റദ്ദാക്കി.

താനെദിവ സ്‌റ്റേഷനുകള്‍ക്കിടയില്‍ അഞ്ച്, ആറ് ലൈനുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നതിനാലാണ് റെയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെടുന്നത്. ഇതുമൂലം ശനിയാഴ്ച മുതല്‍ 52 ദീര്‍ഘദൂര വണ്ടികളാണ് സര്‍വീസ് റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിനുകളില്‍ കൊച്ചുവേളി എക്‌സ്പ്രസും, തുരന്തോ എക്‌സ്പ്രസും ഉള്‍പ്പെടുന്നു. ഇതിന് പുറമെ നേത്രാവതി എക്‌സ്പ്രസ് പനവേല്‍ വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ. തിരിച്ച് പനവേലില്‍ നിന്ന് തന്നെയാകും കേരളത്തിലേക്ക് പുറപ്പെടുന്നതും. സി എസ് ടി, ദാദര്‍, എല്‍ ടി ടി എന്നിവിടങ്ങളില്‍ നിന്നും പൂനെ, കര്‍മാലി, മഡ്ഗാവ്, ഹൂബ്ലി, നാഗ്പൂര്‍, നാന്ദഡ് എന്നിവിടങ്ങളിലേക്ക് ഓടുന്ന ദീര്‍ഘദൂര ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ദിവരത്‌നഗിരി, ദിവസാവന്ത്വാഡി പാസഞ്ചറും റദ്ദാക്കി.

കൊങ്കണ്‍ പാതയിലൂടെ ഓടുന്ന വണ്ടികളും പനവേല്‍ വരെ മാത്രമേ ഉണ്ടാകൂ. സര്‍വീസ് മാറ്റിയ ഈ വണ്ടികള്‍ ഇവിടെ നിന്നാകും പുറപ്പെടുക. അതുപോലെ ഹൈദരാബാദ് സി എസ് ടി എക്‌സ്പ്രസ് ഫെബ്രുവരി നാല്, അഞ്ച് തീയതികളില്‍ പൂനെയില്‍ യാത്ര അവസാനിപ്പിക്കുകയും തൊട്ടടുത്ത ദിവസം ഇവിടെ നിന്നും യാത്ര പുറപ്പെടുകയും ചെയ്യും. ഗതാഗത തടസ്സം നേരിടുന്ന സമയത്ത് സി എസ് ടി, ദാദര്‍, എല്‍ ടി ടി സ്‌റ്റേഷനുകളില്‍ നിന്നും കല്യാണിലേക്ക് പോകുന്ന ദീര്‍ഘദൂര വണ്ടികള്‍ ലോക്കല്‍ ട്രെയിനിന്റെ പാളത്തിലൂടെയാണ് സഞ്ചരിക്കുക. അതിനാല്‍ ഈ വണ്ടികള്‍ക്ക് ഇവിടെ സ്‌റ്റോപ്പ് ഉണ്ടായിരിക്കില്ല. എന്നാല്‍, ഇവിടെ നിന്നുള്ള യാത്രക്കാര്‍ക്ക് ദാദറിലോ കല്യാണിലോ എത്തി വണ്ടിയില്‍ കയറാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ദിവവസായ് റോഡ് പനവേല്‍ മെമു സര്‍വീസും റദ്ദാക്കിയ വണ്ടികളുടെ പട്ടികയില്‍പ്പെടും.

നാളെ പുറപ്പെടുന്ന എല്‍ ടി ടികൊച്ചുവേളി (22113), ഈ മാസം ഏഴിന് പുറപ്പെടുന്ന കൊച്ചുവേളിഎല്‍ ടി ടി(22114) ഫെബ്രുവരി ആറിന് പുറപ്പെടുന്ന എറണാകുളംഎല്‍ ടി ടി തുരന്തോ(12224), നാളെയും ഈ മാസം എട്ടിനും പുറപ്പെടുന്ന എല്‍ ടി ടിഎറണാകുളം തുരന്തോ(12223), നാളെയും ഈ മാസം അഞ്ച്, ആറ്, ഏഴ് തിയതികളിലും പുറപ്പെടുന്ന സി എസ് ടിമംഗളൂരു(12133), ഇന്നും നാളെയും ഈ മാസം ആറിനും ഏഴിനും പുറപ്പെടുന്ന മംഗളൂരു സിസി എസ് ടി (12134) ട്രെയിനുകളുമാണ് റദ്ദാക്കിയിരിക്കുന്നത്.

ഈ മാസം ആറിന് പുറപ്പെടുന്ന കൊച്ചുവേളിഎല്‍ ടി ടി ഗരീബ് രഥ് (12202), ഇന്നും നാളെയും മറ്റന്നാളും പുറപ്പെടുന്ന തിരുവനന്തപുരംഎല്‍ ടി ടി നേത്രാവതി(16346), ഇന്നും നാളെയും മറ്റന്നാളും പുറപ്പെടുന്ന മംഗളൂരുഎല്‍ ടി ടി(12620) ട്രെയിനുകള്‍ പനവേലില്‍ യാത്ര അവസാനിപ്പിക്കും. ഇതോടൊപ്പം ഈ മാസം ഏഴിന് പുറപ്പെടുന്ന എല്‍ ടി ടി കൊച്ചുവേളി ഗരീബ് രഥ്(12201), നാളെയും ഈ മാസം ആറ്, ഏഴ്, എട്ട് എല്‍ ടി ടി തിരുവനന്തപുരം നേത്രാവതി(16345), ഇന്നും നാളെയും മറ്റന്നാളും പുറപ്പെടുന്ന എല്‍ ടി ടിമംഗളൂരു(12619) ട്രെയിനുകള്‍ പനവേലില്‍ യാത്ര അവസാനിപ്പിക്കും. ഇതോടൊപ്പം ഈ മാസം ഏഴിന് പുറപ്പെടുന്ന എല്‍ ടി ടി കൊച്ചുവേളി ഗരീബ് രഥ്(12201), നാളെയും ഈ മാസം ആറ്, ഏഴ്, എട്ട് എല്‍ ടി ടി തിരുവനന്തപുരം നേത്രാവതി(16345), ഇന്നും നാളെയും മറ്റന്നാളും പുറപ്പെടുന്ന എല്‍ ടി ടിമംഗളൂരു(12619) ട്രെയിനുകള്‍ പനവേലില്‍ നിന്നായിരിക്കും യാത്ര ആരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *