ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് നിയമനവിലക്ക് ഏര്‍പ്പെടുത്താനുള്ള വിവാദ സര്‍ക്കുലര്‍ എസ് ബി ഐ പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് നിയമനവിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനം തത്ക്കാലത്തേക്ക് നടപ്പാക്കുന്നില്ലെന്ന് എസ് ബി ഐ.

എന്നാല്‍ ഈ വിഷയത്തില്‍ നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തുടരുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. നിരവധി സംഘടനകളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് എസ് ബി ഐ വിവാദ സര്‍ക്കുലര്‍ തിരുത്താന്‍ തയ്യാറായത്.

നിയമനത്തിന് പരിഗണിക്കപ്പെടുന്ന സ്ത്രീകള്‍ മൂന്ന് മാസത്തിന് മുകളില്‍ ഗര്‍ഭിണികളാണെങ്കില്‍ അവരുടെ നിയമനത്തിന് താത്ക്കാലിക അയോഗ്യത നല്‍കുന്നതായിരുന്നു എസ് ബി ഐ കഴിഞ്ഞദിവസം പുറപ്പെടുവിച്ച സര്‍ക്കുലര്‍. സര്‍ക്കുലര്‍ സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനമാണെന്ന് കാണിച്ച് നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വരികയും വനിതാ കമ്മീഷന്‍ സര്‍ക്കുലറിനെതിരെ എസ് ബി ഐക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *