പെഗാസസ്: മോദി സര്‍ക്കാര്‍ പെഗാസസ് വാങ്ങിയത് രാജ്യദ്രോഹം: രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: ഇസ്രയേലിന്റെ ചാര സോഫ്റ്റ്വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ജനാധിപത്യ സംവിധാനങ്ങളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും പൊതുജനത്തെയും നിരീക്ഷിക്കാനാണ് മോദി സര്‍ക്കാര്‍ പെഗാസസ് വാങ്ങിയതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പ്രതിപക്ഷ നേതാക്കള്‍, സൈനിക ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍ എന്നിവരുടെ ഫോണ്‍ മോദി സര്‍ക്കാര്‍ ചോര്‍ത്തി. ഇത് രാജ്യദ്രോഹ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.