‘ഫാം 2 മലബാര്‍ 500’ ലോഗോ പ്രകാശനം ചെയ്തു

 

തിരുവനന്തപുരം: കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, തൃശൂര്‍, പാലക്കാട് ജില്ലകള്‍ ഉള്‍പ്പെടെയുള്ള മലബാറിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്നതിന് ഇന്ത്യയിലും പുറത്തുമുള്ള 500 ടൂര്‍ ഓപ്പറേറ്റര്‍മാരെ ‘ഫെമിലിയറൈസേഷന്‍ ടൂര്‍’ അഥവാ ‘ഫാം ടൂറിന്റെ’ ഭാഗമായി ഈ വര്‍ഷം എത്തിക്കുന്ന പദ്ധതിയുടെ ലോഗോ മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു.

മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ടൂറിസം അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. വേണു വി, കണ്ണൂര്‍ ഡപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് വാസുദേവ് എന്നിവരും സന്നിഹിതരായിരുന്നു.

ദേശീയ രാജ്യാന്തര ശ്രദ്ധയിലേക്ക് മലബാറിനെ കൊണ്ടുവരികയും ആഭ്യന്തര വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പാക്കേജുകളില്‍ മലബാറിന് സ്ഥാനം നേടിക്കൊടുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കു പുറമേ മലബാറിന്റെ സാംസ്‌ക്കാരികഭക്ഷണ വൈവിധ്യവും മറ്റ് പ്രത്യേകതകളേയും പരിചയപ്പെടുത്തും. ഫെമിലിയറൈസേഷന്‍ ടൂറില്‍ പങ്കാളികളാകുന്ന വിവിധ ഏജന്‍സികള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *