ആധാറും വോട്ടര്‍പട്ടികയിലെ പേരും തമ്മില്‍ ബന്ധിപ്പിക്കും; ലോക്‌സഭയില്‍ ബില്‍ പാസായി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിലെ പേരും ആധാര്‍ നമ്ബരുമായി ബന്ധിപ്പിക്കുന്ന നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കി സര്‍ക്കാര്‍.

ശക്തമായ പ്രതിപക്ഷ പാര്‍ട്ടികളുടെ ബഹളത്തിനിടയിലും നിയമമന്ത്രി കിരണ്‍ റിജ്ജു അവതരിപ്പിച്ച ബില്‍ ശബ്ദവോട്ടോടെയാണ് ‘ദ ഇലക്ഷന്‍ ലോസ്(അമന്‍മെന്റ്) ബില്‍ 2021’ പാസായത്.

ഭേദഗതിക്കെതിരെ കോണ്‍ഗ്രസ്, എസ്.പി, എ.ഐ.എം.ഐ.എം എന്നീ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധം തന്നെ നടത്തി. സര്‍ക്കാരിന്റെ നീക്കം പൗരന്മാരുടെ ഭരണഘടനാവകാശത്തെ ലംഘിക്കുന്നതാണെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാല്‍ കളളവോട്ടും ഇരട്ടവോട്ടും തടയാനാണ് ഈ നീക്കമെന്ന് കേന്ദ്രം വാദിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പൈലറ്റ് പ്രൊജക്ട് വിജയകരമായതോടെയാണ് ഭേദഗതി അവതരിപ്പിച്ചതെന്നും ഇത് നിലവില്‍ വരുന്നതോടെ ഒരാള്‍ക്ക് ഒരിടത്ത് മാത്രമേ വോട്ട് ചെയ്യാനാകൂവെന്നും സര്‍ക്കാര്‍ പറഞ്ഞു.

ഭൂമി ഇടപാടും ഇത്തരത്തില്‍ ആധാര്‍ ബന്ധിതമാക്കും. എന്നാല്‍ ഇതിന് സര്‍ക്കാര്‍ നിര്‍ബന്ധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. വോട്ടര്‍ കാര്‍ഡില്‍ പേര് ചേര്‍ക്കാന്‍ ഇനി ആധാര്‍ കാര്‍ഡ് നമ്ബരും ചോദിക്കാം എന്നാല്‍ ഇത് ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാതിരിക്കരുതെന്നും അവര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കാന്‍ അനുമതി നല്‍കണമെന്നും ബില്ലില്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *