കൊവാക്‌സീന്‍ നി‌ര്‍മ്മിക്കുന്ന ഭാരത് ബയോടെകിന്റെ ക്യാംപസിന്‌ സി‌.ഐ‌.എസ്‌.എഫ് സുരക്ഷ

ഹൈദരാബാദ്: കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സീന്‍ നി‌ര്‍മ്മിക്കുന്ന ഭാരത് ബയോടെകിന്റെ ഹൈദരാബാദ് ക്യാംപസിന്‌ ഇനിമുതല്‍ കേന്ദ്ര വ്യവസായ സുരക്ഷാ സേന (സി‌.ഐ‌.എസ്‌.എഫ്)​ സുരക്ഷ നല്‍കും.

ഒരു മാസം മുന്‍പ് പലവിധ വിരുദ്ധ ശക്തികളുടെയും ഭീഷണിയുണ്ടെന്നും സുരക്ഷ നല്‍കണമെന്നും ചൂണ്ടിക്കാട്ടി ഭാരത് ബയോടെക് സി‌.ഐ‌.എസ്‌.എഫിന് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് സുരക്ഷ തങ്ങള്‍ ഏ‌റ്റെടുത്തെന്ന് സി‌.ഐ‌.എസ്‌.എഫ് അറിയിച്ചു.

ജൂണ്‍ 14 മുതലായിരിക്കും സേന ക്യാമ്ബസിന്റെ സുരക്ഷാ ചുമതല ഏ‌റ്റെടുക്കുകയെന്ന് സി‌.ഐ‌.എസ്‌.എഫ് ഡി.ഐ.ജി അനില്‍ പാണ്ഡെ അറിയിച്ചു. നിലവില്‍ കൊവാക്‌സീനും സിറം ഇന്‍സ്‌റ്റി‌റ്റ്യൂട്ടിന്റെ കൊവിഷീല്‍ഡുമാണ് പ്രധാനമായും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പില്‍ നല്‍കുന്നത്. ഇതിന് പുറമെ അടിയന്തര ഘട്ടത്തില്‍ റഷ്യയുടെ സ്‌പുട്‌നിക്ക് 5 വാക്‌സിനും അനുമതി നല്‍കിയിട്ടുണ്ട്. നിലവില്‍ രാജ്യത്തിനകത്തും പുറത്തുമുള‌ള നിരവധി ശക്തികളുടെ ഭീഷണിയുണ്ടെന്ന് ഭാരത് ബയോടെക് അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *