സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യല്‍: നിലപാട് കടുപ്പിച്ച് കസ്റ്റംസ്
തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനെ ചോദ്യം ചെയ്യുന്നതിന് മുന്‍കൂര്‍ അനുമതി വേണമെന്ന് നിയമസഭ സെക്രട്ടറിയുടെ കത്തിന് രൂക്ഷമറുപടി നല്കി കസ്റ്റംസ്. ചട്ടം 165 കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ലെന്നാണ് കസ്റ്റംസിന്റെ മറുപടി.
ചട്ടം 165 ചൂണ്ടിക്കാട്ടിയാണ്, സ്റ്റാഫിനെ ചോദ്യം ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി വേണമെന്ന് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നല്‍കിയത്.പൊതുതാത്പര്യപ്രകാരമാണ് ഇ- മെയിലില്‍ സ്പീക്കറുടെ അഡീഷണല്‍ പി എ അയ്യപ്പന് നോട്ടീസ് നല്‍കിയതെന്ന് കസ്റ്റംസ് മറുപടി കത്തില്‍ പറയുന്നു. ഉത്തരവാദപ്പെട്ട ഓഫീസില്‍ നിന്ന് ഇത്തരം മറുപടി പ്രതീക്ഷിച്ചില്ല. സ്പീക്കറുടെ ഓഫീസിന്റെ മഹത്വം സൂക്ഷിക്കാനാണ് ഈ മറുപടിയെന്നും കസ്റ്റംസ് കത്തില്‍ വ്യക്തമാക്കുന്നു.