ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറം മേല്‍മുറിയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ആലത്തൂര്‍ സ്വദേശി നൂര്‍ച്ചാല്‍ വെള്ളയാണ് മരിച്ചത്. ബസ് ഡ്രൈവറുടേയും നില ഗുരുതരമാണ്.
മലപ്പുറത്ത് നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന രാജി ബസ് സ്കോര്‍പ്പിയോ കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍വശത്ത് നിന്ന് വന്ന ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബസ് അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തിനിടെ ബസ് ലോറിക്ക് മുകളിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്.
അപകടത്തില്‍ ബസ് ഡ്രൈവറെ കൂടാതെ രണ്ട് പേര്‍ക്ക് കൂടി ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പതിനഞ്ചുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.