ജോയിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.

ജോയിയുടെ മാതാവിന് വീടുവച്ചു നല്‍കുമെന്ന് തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു. വീട് നല്‍കാന്‍ സര്‍ക്കാറിന്റെ അനുമതി തേടി. എം എല്‍ എയുടെ നേതൃത്വത്തില്‍ ഇതിനാവശ്യമായ സ്ഥലം കണ്ടെത്തും.

Leave a Reply

Your email address will not be published. Required fields are marked *