റോട്ടറി ക്ലബ് ഓഫ് ട്രിവാന്‍ഡ്രം ഭാരവാഹികള്‍ സ്ഥാനമേറ്റു

തിരുവനന്തപുരം: റോട്ടറി ക്ലബ് ഓഫ് ട്രിവാന്‍ഡ്രത്തിന്റെ പുതിയ ഭാരവാഹികളുടെ ഇന്‍സ്റ്റേലേഷന്‍ ചടങ്ങ് റോട്ടറി 3211 മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഡോ. ജി.സുമിത്രന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റ് കെ.ശശികുമാര്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ റോട്ടറി ക്ലബ് ഓഫ് ട്രിവാന്‍ഡ്രത്തിന്റെ 76-മത് പ്രസിഡന്റായി യു.എസ്. പ്രേംജിത് ലാലിനെയും സെക്രട്ടറിയായി കെ.സി.വിശാഖിനെയും ട്രഷററായി അഡ്വ. പ്രദീപ് രാധാകൃഷ്ണനെയും ഔദ്യോഗികമായി നിയമിച്ചു.

 

പ്രസിഡന്റ് യു.എസ്. പ്രേംജിത്‌ലാല്‍, റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍- സോണ്‍ 4 ടി.സന്തോഷ്‌കുമാര്‍, റോട്ടറി ജി ജി ആര്‍ സുനില്‍ കേശവ് കുമാര്‍, ക്ലബ് മുന്‍ പ്രസിഡന്റ് കെ. ശശികുമാര്‍, മുന്‍ എ.ജി മേജര്‍ ഡോണര്‍ എം.എല്‍.ഉണ്ണികൃഷ്ണന്‍, നാരായണസ്വാമി, അനില്‍ ഗണേശ് എന്നിവര്‍ പ്രസംഗിച്ചു. റോട്ടറി ക്ലബ് ഓഫ് ട്രിവാന്‍ഡ്രത്തില്‍ കഴിഞ്ഞ 54 കൊല്ലമായി മെമ്പറായിട്ടുള്ള വൈസ് പ്രസിഡന്റ് കെ.വി.നായര്‍, എസ്.യു.ടി ആശപത്രി അഡ്മിനിസ്‌ട്രേറ്റര്‍ റൊട്ടേറിയന്‍ കേണല്‍ രാജീവ് മണാലി, മുന്‍ എ.ജി. എം.എല്‍. ഉണ്ണികൃഷ്ണന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
അഡ്വ.പ്രദീപ് രാധാകൃഷ്ണന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും, സെക്രട്ടറി കെ.സി.വിശാഖ് നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *