സര്‍ക്കാര്‍ തീരുമാനം കേരളത്തിനോടുള്ള വെല്ലുവിളി വിഡി സതീശന്‍

കൊച്ചി:  ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം കേരളത്തിനോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള വിചിത്രമായ നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാര്‍ നീക്കം ശക്തമായി എതിര്‍ക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്

ടിപി കേസിലെ പ്രതികള്‍ക്ക് 2000ത്തിലധികം പരോള്‍ ദിവസങ്ങളും ജയിലില്‍ വലിയ സൗകര്യങ്ങളുമാണ് ലഭിക്കുന്നത്. ഇപ്പോള്‍ ശിക്ഷാ ഇളവും നല്‍കുന്നു. തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്ന് ഇവര്‍ ഒന്നും പഠിച്ചിട്ടില്ല. ഇപ്പോഴും ബോംബ് ഉണ്ടാക്കുകയാണ്. ക്രിമിനലുകളെ സംരക്ഷിക്കുകയാണ്. ഇരുണ്ട യുഗത്തിലാണ് സിപിഎമ്മെന്നും വിഡി സതീശന്‍ പറഞ്ഞു. ശിക്ഷ ഇളവ് കൊടുക്കരുതെന്ന് ഹൈക്കോടതി പറഞ്ഞ പ്രതികള്‍ക്ക് ഇളവ് ശുപാര്‍ശ ചെയ്യാന്‍ ജയില്‍ അധികാരികള്‍ക്ക് എന്ത് അവകാശമാണുള്ളതെന്നും സതീശന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *