ചെറുന്നിയൂര്‍ പി.ശശിധരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ അഭിഭാഷകന്‍ ചെറുന്നിയൂര്‍ പി.ശശിധരന്‍ നായര്‍ അന്തരിച്ചു. 84 വയസായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം.

സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് ശാന്തികവാടത്തില്‍. ഭാര്യ: പരേതയായ എം സീതാദേവി. മക്കള്‍: ബിന്ദു സുരേഷ്, ചെറുന്നിയൂര്‍ എസ് ഉണ്ണികൃഷ്ണന്‍ (വിജിലന്‍സ് അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍). മരുമക്കള്‍: സുരേഷ് ബാബു (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്), രമാ ഉണ്ണികൃഷ്ണന്‍ (എന്‍ജിനീയര്‍, മലിനീകരണ നിയന്ത്രണബോര്‍ഡ്).

സംസ്ഥാന വിജിലന്‍സ് കമ്മിഷണര്‍, കാര്‍ഷികാദായ വില്‍പ്പന നികുതി അപ്പലേറ്റ് െ്രെടബ്യൂണല്‍ ചെയര്‍മാന്‍, അഴിമതി നിരോധന കമ്മിഷന്‍ സെക്രട്ടറി എന്നീ നിലകളില്‍ ചെറുന്നിയൂര്‍ പി.ശശിധരന്‍ നായര്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1966ല്‍ വര്‍ക്കല രാധാകൃഷ്ണന്റെയും പിരപ്പന്‍കോട് ശ്രീധരന്‍നായരുടേയും ജൂനിയര്‍ ആയാണ് പ്രാക്ടീസ് ആരംഭിച്ചത്. വര്‍ക്കലയിലെ ചെറുന്നിയൂരില്‍ ജനിച്ച ശശിധരന്‍നായരുടെ പ്രാഥമിക വിദ്യാഭ്യാസം ചെറുന്നിയൂര്‍ ഗവ.സ്‌കൂളിലും ശിവഗിരി സ്‌കൂളിലുമായിരുന്നു. തുടര്‍ന്ന്, കൊല്ലം ഫാത്തിമമാതാ കോളജ്, എംജി കോളജ്, ലോ കോളജ്, ലോ അക്കാദമി എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം നേടി. 1970ല്‍ വഞ്ചിയൂരില്‍ ചെറുന്നിയൂര്‍ ലോ സെന്റര്‍ എന്ന സ്ഥാപനം ആരംഭിച്ചു.

1981ല്‍ സംസ്ഥാന വിജിലന്‍സ് െ്രെടബ്യൂണല്‍ ആയി നിയമിതനായി. വി.എസ്.അച്യുതാനന്ദന്റെ അഴിമതിക്കെതിരായ പോരാട്ടങ്ങളില്‍ നിയമോപദേഷ്ടാവായിരുന്നു. ഭരണപരിഷ്‌ക്കാര കമ്മിഷന്റെ ലീഗല്‍ കണ്‍സണ്‍സള്‍ട്ടന്റായും പ്രവര്‍ത്തിച്ചിരുന്നു.കെ ആര്‍ ഗൗരിയമ്മ, ഇമ്ബിച്ചിബാവ, എം കെ കൃഷ്ണന്‍, പി ഗോവിന്ദപ്പിള്ള എന്നിവര്‍ക്ക് വേണ്ടിയും കോടതിയില്‍ ഹാജരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *