കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്

തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അര്‍ബുദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്.

രണ്ടാഴ്ചയ്ക്കകം യാത്രയുണ്ടാകുമെന്നാണ് സൂചന. സെക്രട്ടറിയുടെ ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല.

അമേരിക്കയില്‍ രണ്ടാഴ്ചത്തെ തുടര്‍ചികിത്സയാണ് കോടിയേരിക്ക് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ചയാണ് അമേരിക്കയിലേക്ക് പോകുന്നത്. മേയ് പത്തിന് തിരിച്ചെത്തും.

Leave a Reply

Your email address will not be published. Required fields are marked *