ഒന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടി

കൊല്ലം : വര്‍ക്കലയില്‍ എക്‌സൈസ് പരിശോധനയില്‍ ഒരു വീട്ടില്‍ നിന്നും ഒന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടി.ചാവടിമുക്കിലെ വീട്ടില്‍ സൂക്ഷിച്ച ഒന്നേകാല്‍ കിലോ കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. പ്രതി ജിബിന്‍ ഓടി രക്ഷപെട്ടു.

കഞ്ചാവ് മാഫിയക്കെതിരെ പരാതിപ്പെട്ട പ്രദേശവാസിയായ അനു എന്ന യുവാവിനെ കഴിഞ്ഞ ദിവസം സംഘം ആക്രമിച്ചിരുന്നു. ഇതേ തുര്‍ന്ന് സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് വീട്ടില്‍ സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്. പ്രതി ജിബിനായി അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *