ചെങ്കടലായി പാര്‍ട്ടി കോണ്‍ഗ്രസിന്റ സമാപന സമ്മേളനം

കണ്ണൂര്‍ : സി പി എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തിന് കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ (എ കെ ജി നഗര്‍) തുടക്കമായി.

രണ്ടായിരം പേര്‍ അണിനിരന്ന റെഡ് വളണ്ടിയര്‍ പരേഡ് ശ്രദ്ധേയമായി. ജന.സെക്രട്ടറി സീതാറാം യെച്ചൂരി, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി അടക്കമുള്ള നേതാക്കളെ തുറന്ന വാഹനത്തില്‍ വേദിയിലേക്ക് ആനയിച്ചു. ലക്ഷക്കണക്കിന് പേരാണ് പൊതുസമ്മേളനം വീക്ഷിക്കാന്‍ കണ്ണൂര്‍ നഗരത്തിലെത്തിയത്. രാവിലെ മുതല്‍ തന്നെ എ കെ ജി നഗറിലേക്ക് ആളുകള്‍ എത്തിയിരുന്നു.

സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, മണിക് സര്‍ക്കാര്‍, കോടിയേരി ബാലകൃഷ്ണന്‍, ബൃന്ദ കാരാട്ട്, എം എ ബേബി എന്നിവരാണ് സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *