മറ്റൊരു സ്വാതന്ത്ര്യസമരത്തിന് തുടക്കമായെന്ന് ഇംറാന്‍ ഖാന്‍

ഇസ്ലാമാബാദ് :ഇന്ന് മുതല്‍ മറ്റൊരു സ്വാതന്ത്ര്യസമരത്തിന് തുടക്കമായെന്ന് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കപ്പെട്ടതിന് ശേഷമുള്ള ഇംറാന്റെ ആദ്യ പ്രതികരണമാണിത്. വിദേശ ഗൂഢാലോചനാ സിദ്ധാന്തവും അദ്ദേഹം ആവര്‍ത്തിച്ചു.

1947ലാണ് പാക്കിസ്ഥാന്‍ സ്വതന്ത്ര രാഷ്ട്രമായതെന്നും എന്നാല്‍ ഭരണമാറ്റത്തിന് വേണ്ടിയുള്ള വിദേശ ഗൂഢാലോചനക്കെതിരെ ഒരിക്കല്‍ കൂടി ഇന്ന് സ്വാതന്ത്ര്യസമരം ആരംഭിച്ചുവെന്നും ഇംറാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു. പരമാധികാരവും ജനാധിപത്യവും സംരക്ഷിക്കുന്ന രാജ്യത്തെ ജനതയാണിതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ബാനി ഗാലയില്‍ വെച്ച് പി ടി ഐയുടെ സെന്‍ട്രല്‍ കോര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ഇംറാന്‍ അധ്യക്ഷത വഹിച്ചു. എന്ത് വിലകൊടുത്തും അധികാരത്തിലേക്ക് തിരികെവരികയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ദേശീയ അസംബ്ലിയില്‍ നിന്ന് നാളെ രാജിവെക്കുമെന്ന് പി ടി ഐ അറിയിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സഹോദരന്‍ ശഹബാസ് ശരീഫ് ആണ് പ്രതിപക്ഷത്തിന്റെ സംയുക്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥി.

Leave a Reply

Your email address will not be published. Required fields are marked *