അടുക്കളയില്‍ രഹസ്യ അറ ഉണ്ടാക്കി വ്യാജ വിദേശ മദ്യം സൂക്ഷിച്ചയാളെ അറസ്റ്റ് ചെയ്തു

കോഴിക്കോട് : അടുക്കളയില്‍ അണ്ടര്‍ ഗ്രൗണ്ടില്‍ രഹസ്യ അറ ഉണ്ടാക്കി വ്യാജ വിദേശ മദ്യം സൂക്ഷിച്ചയാളെ വെള്ളയില്‍ പോലീസ് അറസ്റ്റ് ചെയ്തു. ശാന്തിനഗര്‍ കോളനി സ്വദേശി ജയപ്രകാശ് എന്ന മണി (52) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു റെയ്ഡ്.

കുറച്ചു നാളായി വെള്ളയില്‍ സ്‌പെഷല്‍ സ്‌ക്വാഡിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു ഇയാള്‍. അടുക്കളയില്‍ ഗ്യാസ് സിലിണ്ടറിന് ചുവടെ രഹസ്യ അറ നിര്‍മിച്ചാണ് വിദേശമദ്യം സൂക്ഷിച്ചിരുന്നത്. 54 കുപ്പികള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

വെള്ളയില്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍ എസ് ഐ സനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Leave a Reply

Your email address will not be published. Required fields are marked *